Globe – Malayalam Screenplay

സരോജിനി നഗറിലെ വാങ്ക
January 16, 2019
ഭ്രമണം – തസറാക്
January 19, 2019

SCENE -1

Fade In

തെളിഞ്ഞ നീല ആകാശത്തിനു താഴെ, സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ ഗ്ലോബ്

സീന്‍ വികസിക്കുമ്പോള്‍

പ്രാകൃത രൂപത്തിലുള്ള കാറ്റാടി യന്ത്രങ്ങള്‍ നിരന്നു നില്‍ക്കുന്ന സമതല പ്രദേശത്തെ ഒരു കാറ്റാടിപ്പാടം.

പാടത്തിന്‍റെ നടുവില്‍ കല്ലും മണ്ണുമൊക്കെക്കൊണ്ടുണ്ടാക്കിയിരിക്കുന്ന പഴമയുടെ പ്രതീകമായ ഒരു കൂറ്റന്‍ ടവര്‍.

ടവറിനു മുകളില്‍ ഉറപ്പിച്ചിരിക്കുന്ന അച്ചുതണ്ട് പോലെയുള്ള ഒരു പ്രത്യേക സംവിധാനത്തില്‍ നിന്നു്വിന്‍ഡ്ടര്‍ബൈന്‍റെസഹായത്തില്‍ കറങ്ങുന്ന ഗ്ലോബ്.

ഗ്ലോബില്‍ നിന്നുമുള്ള കാഴ്ചപ്പാടില്‍

താഴെ,

പൌരാണികത തോന്നിപ്പിക്കുന്ന ഒരു പഴയ കാല നഗരത്തിന്‍റെ ദൃശ്യങ്ങള്‍.

കല്ലും മണ്ണുമൊക്കെ കൊണ്ടുണ്ടാക്കിയിരിക്കുന്ന കെട്ടിടങ്ങള്‍, നിരത്തുകള്‍, തെരുവുകള്‍ തുടങ്ങിയവ..

(A wide high angle long shot )

കാലത്തിന്‍റെ പ്രതീതി തോന്നിപ്പിക്കുന്ന ദൃശ്യാവിഷ്കാരം.

Camera   zoom in  ആകുമ്പോള്‍, നമ്മള്‍ കാണുന്നു

വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്ന  ഒരു വലിയ ആള്‍ക്കൂട്ടം.

അവരുടെ രാജ്യങ്ങള്‍ക്കനുസൃതമായ പഴയ കാലഘട്ടത്തിന്‍റെ വേഷവിധാനങ്ങള്‍.

താഴെ നിന്നും മുകളിലേക്ക് ഗ്ലോബിനെ നോക്കുന്ന ആള്‍ക്കൂട്ടം.

ഗ്ലോബിന്‍റെ സാവധാനത്തിലുള്ള കറക്കം.

അവരുടെ സന്തോഷമുള്ള മുഖങ്ങള്‍.

കണ്ണുകളിലെ തിളക്കം.

അവര്‍ പരസ്പരം സന്തോഷം പങ്കുവയ്ക്കുന്നു.

ഫ്രെയിം ഒരു വശത്തു നിന്നും wipe out ആയി പുതിയ സീന്‍ തെളിഞ്ഞു വരുന്നു.

SCENE -2

അതേ വേഗതയില്‍ സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്ലോബ്.

ഗ്ലോബില്‍ നിന്നുള്ള കാഴ്ചപ്പാടില്‍

കുറച്ചു കൂടി പുതിയ ഒരു  കാലം.

പുതിയ ആള്‍ക്കാര്‍, പുതിയ അന്തരീക്ഷം,

പൌരാണികതയില്‍ നിന്നും പുരോഗതിയിലേക്കുള്ള കാലത്തിന്‍റെ ഒരു തുടക്കമാണത്..

കാറ്റാടിയന്ത്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.

ടവറിന്‍റെ രൂപത്തിലും മാറ്റമുണ്ടായിരിക്കുന്നു.

സീന്‍ പഴയ പോലെ തുടരുന്നു.

പുതിയ കാലത്തിന്‍റെ വേഷവിധാനവുമായി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ മുഖങ്ങള്‍.

ഗ്ലോബിലേക്ക് തന്നെ നോക്കി നില്‍ക്കുന്ന അവരുടെ മുഖത്ത് അസംതൃപ്തി. അവരതു് പരസ്പരം പങ്കുവയ്ക്കുന്നു.

ആന്ഗ്യ, ഭാവാദി ചലനങ്ങളിലൂടെ അത് വ്യക്തമാണ്.

ഒരു വിഡ്ഢിക്കൂട്ടമാണത് എന്ന് തോന്നിക്കുന്ന രീതിയിലുള്ള ചലനങ്ങളാണത്.

മുഖം വക്രിച്ചും, കോട്ടിയുമൊക്കെ അവരത് പ്രകടമാക്കുന്നു.

വിഡ്ഢി സംഘത്തിന്‍റെ നേതാവായ കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള ഒരാള്‍ അവരെ നോക്കിഞാന്‍ ശരിയാക്കാംഎന്ന മട്ടില്‍ ഒരു action കാണിച്ച് അവിടെ നിന്നും മുന്നോട്ടു നടക്കുന്നു.

CUT TO

Machine room

Day / Int

ഒരു കൂറ്റന്‍ പല്‍ച്ചക്രത്തിന്‍റെ ഹാന്‍ഡില്‍ പിടിച്ചു ബലമായി കറക്കിക്കൊണ്ടിരിക്കുന്ന ബലിഷ്ഠമായ കൈ.

സീന്‍ വികസിക്കുമ്പോള്‍ വിചിത്രമായ വേഷവിധാനങ്ങളോടെ പൈശാചിക രൂപ ഭാവങ്ങളുള്ള ആജാനുബാഹുവായ ഒരു മനുഷ്യന്‍.

He is having an ‘eagle look’..

അയാള്‍ പല്‍ച്ചക്രം കറക്കിക്കൊണ്ടിരിക്കുകയാണ്.

(ഗ്ലോബിന്‍റെ ചലനം നിയന്ത്രിക്കുന്ന കണ്ട്രോളിങ്ങു് റൂം ആണത്.

വളരെ പുരാതനമായ കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ക്കൊണ്ട് മുറിയുടെ മുക്കാല്‍ ഭാഗവും നിറഞ്ഞിരിക്കുന്നു.)

വിചിത്ര വേഷധാരിയുടെ അടുത്തു നിന്ന് അയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നേരത്തെ കണ്ട സംഘത്തലവന്‍.

വിചിത്ര വേഷധാരി വളരെ ആയാസത്തോടെ പ്രവൃത്തി തുടരുകയാണ്.

ഇടയ്ക്കിടെ ക്ഷീണത്തോടെ നിര്‍ത്തി, സംഘത്തലവനെ നോക്കുന്നു.

സംഘത്തലവന്‍റെ തൃപ്തി വരാത്ത മുഖഭാവം.

ഒടുവില്‍ സര്‍വ്വശക്തിയും സംഭരിച്ച് രണ്ടു കയ്യും ചേര്‍ത്തു പിടിച്ച്, അയാള്‍ വേഗത്തില്‍ പല്‍ച്ചക്രം കറക്കുന്നു.

പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ മെഷീന്‍റെ പ്രവര്‍ത്തനം വേഗത്തിലാകുന്നു.

വലിയ പല്‍ച്ചക്രത്തോടനുബന്ധിച്ചുള്ള ചെറിയ പല്‍ച്ചക്രങ്ങലെല്ലാം ഒന്നിച്ചു വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു..

വിചിത്ര വേഷധാരി പ്രവൃത്തി നിര്‍ത്തി ആഹ്ലാദത്തോടെ സംഘത്തലവനെ നോക്കുന്നു

സംഘത്തലവന്‍റെ സന്തോഷിക്കുന്ന മുഖത്ത് ഒരു വിഡ്ഢിച്ചിരി പടരുന്നു.

CUT TO

വേഗത്തില്‍ കറങ്ങുന്ന ഗ്ലോബ് (Eye level shot)

CUT TO

Machine Room Balcony (Globe Bottom Side)

Day / Ext

കറങ്ങുന്ന ഗ്ലോബിന്‍റെ അടിവശത്തെ മെഷീന്‍ റൂമിനോടു ചേര്‍ന്ന ബാല്‍ക്കണി പോലുള്ള ഭാഗത്തുനിന്നും കറങ്ങിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ ഗ്ലോബിന്‍റെ അടിഭാഗത്തേക്ക് നോക്കുന്ന സംഘത്തലവന്‍.

അയാളുടെ കാഴ്ചപ്പാടിലെ കറങ്ങുന്ന ഗ്ലോബിന്‍റെ അടിവശം.

(അയാള്‍ക്ക്അവിടെ നിന്നും നോക്കിയാല്‍ വശമേ കാണുവാന്‍ കഴിയൂ)

വലിയഗ്ലോബിന്‍റെ അടിയില്‍ നില്‍ക്കുന്ന ഒരുചെറിയമനുഷ്യന്‍.

(A comparison shot..)

ഗ്ലോബില്‍ നിന്നും നോട്ടം പിന്‍വലിച്ചു്, ഇത്രവും വലിയ ഗ്ലോബിന്‍റെ ചലനം താന്‍  കണ്ട്രോള്‍ ചെയ്യുന്നു എന്ന ഭാവത്തോടെ സ്വയം അഭിമാനിതനായി,താഴെ നില്‍ക്കുന്ന പുരുഷാരത്തെ നോക്കി അയാള്‍ കൈ കൊണ്ട്  ഒരു action കാണിക്കുന്നു.

സന്തോഷത്തോടെ അയാളുടെ പ്രവര്‍ത്തികള്‍ ‘approve’ ചെയ്തെന്ന   പോലെ അയാളെ നോക്കി കൈ ഉയര്‍ത്തിക്കാണിച്ചു് ചിരിക്കുന്ന വിഡ്ഢിക്കൂട്ടം.

അവരുടെ വിഡ്ഢിച്ചിരികളുടെ അലകള്‍ പ്രതിധ്വനിയാകുന്നു.

കറങ്ങുന്ന ഗ്ലോബിന്‍റെ മുകളിലേക്ക് വന്നു വീഴുന്ന ചിരിയുടെ അലകള്‍.

ചിരികള്‍ക്കു മുകളില്‍ സ്ക്രീന്‍ വൈറ്റ്ബ്ലീച്ച് ആകുന്നു

Montage Scenes 

നേരത്തെ സീനില്‍ കണ്ട പ്രവൃത്തികള്‍, മാറി മാറി വരുന്ന  കാലഘട്ടങ്ങളിലെ പുതിയ, പുതിയ മനുഷ്യരില്‍ക്കൂടി അതേ വിഡ്ഢി ചലനങ്ങളില്‍ക്കൂടി പലവട്ടം ആവര്‍ത്തിക്കപ്പെടുന്നു.

(Very fast movements accompanied by a music).

സീന്‍ മാറുന്നതോടൊപ്പം, കണ്ട്രോള്‍ ടവറിലെ  യന്ത്രങ്ങളുടെ രൂപത്തിലും, സംവിധാനങ്ങളിലുമൊക്കെ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

ഒടുവിലവയുടെ വലിപ്പം കുറഞ്ഞ്, കുറഞ്ഞ് eletronic സിസ്റ്റത്തിലേക്ക് എത്തിച്ചേരുന്നു.

ഓരോ കാലഘട്ടത്തിലെയും ആള്‍ക്കാരുടെ താത്പര്യങ്ങളനുസരിച്ച് സംഘത്തലവന്മാര്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു.

രക്ഷസീയ രൂപമുള്ള വിചിത്ര വേഷധാരികള്‍  അതു പ്രാവര്‍ത്തികമാക്കുന്നു.

ഗ്ലോബിന്‍റെ വേഗത കൂടിക്കൊണ്ടേയിരിക്കുന്നു.

മാറ്റങ്ങള്‍ക്കനുസൃതമായി വിചിത്ര വേഷധാരികളുടെ ജോലിയുംറിലാക്സ്ഡ്ആകുന്നു.

മാറി മാറി വരുന്ന വിഡ്ഢിക്കൂട്ടങ്ങളുടെ സന്തോഷം.

വിഡ്ഢിച്ചിരികളുടെ അലകള്‍

Motage Scenes  Ends

SCENE -3

വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്ലോബ്.

ഇപ്പോള്‍ സമാന്യം നല്ല സ്പീഡില്‍ തന്നെ കറങ്ങുകയാണ്.

ഗ്ലോബില്‍ നിന്നും താഴേക്കുള്ള ദൃശ്യം.

(A wide high angle shot)

നഗരത്തിന്‍റെ ദൃശ്യങ്ങള്‍.

അത്യന്താധുനിക കാലഘട്ടത്തിന്‍റെ പുതിയ നഗരവും, തലമുറയും.

കെട്ടിലും, മട്ടിലും മാറിക്കഴിഞ്ഞ നഗരം.

ക്ലോക്ക് ടവറിന്‍റെ രൂപത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

ഗ്ലോബിനു മാത്രം മാറ്റമില്ല

അത്യന്താധുനികമായ എല്ലാ സംവിധാനങ്ങളുമുള്ള ഹൈ ടെക് നഗരത്തിന്‍റെ detailed വ്യൂ.

നഗരം ഇപ്പോള്‍ഹൈ റൈസ്ബില്‍ഡിങ്ങുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

നേരത്തെ കണ്ട സീനിലെ പ്രവൃത്തികള്‍ ആവൃത്തിക്കപ്പെടുന്നു.

വിവിധ രാജ്യങ്ങളിലെ ആള്‍ക്കാര്‍ ഉള്‍പ്പെട്ട ജനക്കൂട്ടം വീണ്ടും താഴെ

ഏറ്റവും പുതിയ കാലഘട്ടത്തിന്‍റെ  വേഷവിധാനങ്ങളാണ്.

ഭൂരിഭാഗം പേരുടെയും കയ്യില്‍ Latest Electronic gadgets എല്ലാമുണ്ട്

ചുരുട്ടു വലിക്കുന്നവര്‍, മദ്യപിക്കുന്നവര്‍ എല്ലാവരും ഉണ്ട് അവരുടെ ഇടയില്‍.

അവരുടെ മുകളിലേക്കുള്ള നോട്ടം.

കറങ്ങുന്ന ഗ്ലോബ്

ആള്‍ക്കൂട്ടത്തിന്‍റെ പുച്ഛവും, അസംതൃപ്തിയും കലര്‍ന്ന നോട്ടം വീണ്ടും.

അസംതൃപ്തി അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു.

പുതിയ കാലത്തിന്‍റെ പുതിയ വിഡ്ഢികള്‍

പുതിയ സംഘ നേതാവ്  എല്ലാവരേയും നോക്കി പഴയതു പോലെഇപ്പം ശരിയാക്കാംഎന്ന action കാണിച്ച് മുന്നോട്ടു നടക്കുന്നു.

CUT TO

വളരെ ചെറിയ ഒരു ഇലക്ട്രോണിക് കണ്ട്രോള്‍ പാനലിന്‍റെടച്ച്സ്ക്രീനില്‍വിരലുകളമര്‍ത്തുന്ന കാലഘട്ടത്തിന്‍റെ വിചിത്ര വേഷധാരി.

കണ്ട്രോള്‍ പാനലിലെ സ്ക്രീനില്‍ ലൈറ്റുകള്‍ തെളിയുന്നു.

R.P.M എഴുതിക്കാണിക്കുന്ന അക്കങ്ങള്‍ മിന്നി മറയുന്നു.

അതു ശ്രദ്ധിക്കുന്ന സംഘ നേതാവും, വിചിത്ര വേഷധാരിയും.

അവര്‍ പരസ്പരം നോക്കി ചിരിക്കുന്നു.

CUT TO

കറങ്ങുന്ന ഗ്ലോബ്.

സ്പീഡ് കൂടിക്കൂടി വരുന്നു

CUT TO

ഗ്ലോബ് ടവറിന്‍റെ അടി വശത്തു നിന്നും ഗ്ലോബിന്‍റെ വേഗത്തിലുള്ള കറക്കം ശ്രദ്ധിക്കുന്ന സംഘത്തലവന്‍. സ്പീഡ് കൂടുന്നതനുസരിച്ച് അയാള്‍ അത്യധികം ആഹ്ലാദവാനാകുന്നു,‘ഹിസ്റ്റീരിയബാധിച്ചവനെപ്പോലെ പൊട്ടിച്ചിരിക്കുന്നു.

ഗ്ലോബില്‍ നിന്നുള്ള നോട്ടം പിന്‍വലിച്ചു് താഴേക്ക് നോക്കുന്ന സംഘത്തലവന്‍.

അയാള്‍ ആള്‍ക്കൂട്ടത്തെ നോക്കി കൈ കാണിക്കുന്നു, പൊട്ടിച്ചിരിക്കുന്നു.

ഇരമ്പിയാര്‍ക്കുന്ന ജനം താഴെ.

അവര്‍ ഇളകി മറിയുന്നു.

CUT TO

കണ്ട്രോള്‍ പാനലിലെ അക്കങ്ങള്‍ ദ്രുതഗതിയില്‍ മാറി മറയുന്നു.

CUT TO

കറങ്ങുന്ന ഗ്ലോബ്

സ്പീഡ് വീണ്ടും, വീണ്ടും കൂടുന്നു.

Music Build up

ഗ്ലോബിന്‍റെ കറക്കത്തില്‍ക്കൂടി സീന്‍ dissolve ആയി ആള്‍ക്കൂട്ടത്തിന്‍റെ നൃത്തം ചെയ്യുന്ന കാലുകളിലേക്ക്

ഗ്ലോബിന്‍റെ കറക്കം പോലെ തന്നെ അവരും കറങ്ങിക്കൊണ്ട് നൃത്തം ചെയ്യുകയാണ്.

അവര്‍ ഒന്നിച്ച്, ഒരു മനസ്സായി ഒരേ താളത്തില്‍, ഒരേ വേഗത്തില്‍

നൃത്തം ചെയ്യുന്നു

A shivering jumping music..

അതോടൊപ്പം

ഗ്ലോബിന്‍റെ സ്പീഡും ക്രമാനുഗതമായി കൂടിക്കൊണ്ടേയിരിക്കുന്നു.

Music is in high pitch now.

ചടുലത ഏറുന്ന നൃത്തച്ചുവടുകള്‍.

CUT TO

ടവറില്‍ ഒറ്റക്കു നിന്ന് നൃത്തം ചെയ്യുന്ന സംഘത്തലവന്‍.

CUT TO

കണ്ട്രോള്‍ പാനലില്‍ ദ്രുതഗതിയില്‍ മാറുന്ന അക്കങ്ങള്‍.

CUT TO

ഗ്ലോബിന്‍റെ വേഗം കൂടിക്കൂടി അനിയന്ത്രിതമാകുന്നു.

CUT TO

ഒടിഞ്ഞു തകരുന്ന അച്ചുതണ്ട്.

സ്പീഡ്കൂടിയ ഗ്ലോബ് വലിയൊരു ഹുങ്കാര ശബ്ദത്തോടെ ഒരു പമ്പരം കറക്കി വിട്ടതു പോലെ കറങ്ങിക്കൊണ്ടു തന്നെ അതേ ആയത്തില്‍ താഴേക്ക്.

ആദ്യം ടവറില്‍ നില്‍ക്കുന്ന സംഘത്തലവന്‍റെ മുകളിലേക്ക്,

ഞെരിഞ്ഞമരുന്ന സംഘത്തലവന്‍ കറക്കത്തിന്‍റെ ആയത്തില്‍ പുറത്തേക്ക് തെറിക്കുന്നു.

കറങ്ങിക്കൊണ്ടുതന്നെ കണ്ട്രോള്‍ റൂമിലേക്കിടിക്കുന്ന ഗ്ലോബ്.

തകരുന്ന കണ്ട്രോള്‍ റൂമും, ടവറും.

ചിതറിത്തെറിച്ച ടവര്‍ കഷണങ്ങള്‍ക്കിടയില്‍ വിചിത്ര വേഷധാരിയും താഴേക്ക്.

ഗ്ലോബ് താഴേക്ക് ആള്‍ക്കൂട്ടത്തിന് നേരെ.

താഴേക്കുള്ള വീഴ്ച്ചയുടെ ഒരു ദൃശ്യം.

അന്ധാളിപ്പോടെ മുകളിലേക്ക് നോക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ വികൃതമായ മുഖങ്ങള്‍.

മുഖങ്ങളുടെ നേര്‍ക്ക്കറങ്ങിക്കൊണ്ടു തന്നെ പാഞ്ഞടുക്കുന്ന ഗ്ലോബ്.

അത് അവരുടെ മേലേക്ക് തന്നെ പതിക്കുന്നു.

ഞെരിഞ്ഞമരുന്ന ആള്‍ക്കൂട്ടം.

രക്ഷപെട്ടവര്‍ നാലു പാടും പരിഭ്രാന്തിയോടെ ചിതറി ഓടുന്നു.

ഭീമാകരമായ ഗ്ലോബ്, (ജീവന്‍ വച്ചതു പോലെ) അവരുടെ പുറകേ വളരെ വേഗത്തില്‍ ഉരുളുന്നു.

മുന്നോട്ടോടുന്ന ആള്‍ക്കൂട്ടം

ഭയചകിതരായ ആള്‍ക്കാരുടെ നിലവിളിക്കുന്ന മുഖം.

ഉരുണ്ടു വരുന്ന ഭീമാകാരമായ ഗ്ലോബിന്‍റെ ഭീതിപ്പെടുത്തുന്ന ഒരു ദൃശ്യം

(In a different angle )

ഗ്ലോബിനു മുകളിലെ രാജ്യങ്ങള്‍ മാറി മറിയുന്നു. (CLOSE SHOT) 

അലറി വിളിച്ചു കൊണ്ട് ഓടുന്ന ആള്‍ക്കൂട്ടം.

CUT TO

വളരെ ഉയരത്തില്‍ മുകളിലേക്ക് പോകുന്ന ധാരാളം പടികള്‍.

(ഗ്രൌണ്ട് ലെവലില്‍ നിന്നും മുകളിലേക്ക്– A steep low angle shot )

താഴത്തെ പടിയില്‍ നിന്നും മുകളിലേക്ക് ക്യാമറ വേഗത്തില്‍ സഞ്ചരിക്കുന്നു.

അറ്റമില്ലാതെ മുകളിലേക്ക് കയറിപ്പോകുന്ന പടികള്‍.

ഒടുവില്‍ അത് മുകളിലെ ആദ്യ പടിയിലെത്തി നില്‍ക്കുന്നു.

ക്യാമറ അവിടെ എത്തുന്ന നിമിഷത്തില്‍ തന്നെ അവിടേക്ക്എന്‍ട്രിആകുന്ന ഒരു കാല്‍.

അതു പിന്നെ കാലുകളുടെ ഒരു കൂട്ടമായി മാറുന്നു.

ആള്‍ക്കൂട്ടം പടവിറങ്ങി താഴേക്കോടുന്നു.

തിക്കിത്തിരക്കി ഓടുന്നവര്‍.

അവരുടെ കാലുകള്‍.

തിരക്കില്‍പ്പെട്ട് പടവിലേക്ക് വീഴുന്ന ആള്‍ക്കൂട്ടം.

അവരുടെ മുകളില്‍ക്കൂടി, അവരെ ചവിട്ടി മെതിച്ചു കൊണ്ട്, താഴേക്കുള്ള പടവിലേക്ക് ഓടുന്നവര്‍,

ഏതോ സേഫ് ആയ ദൂരേക്ക്പ്രാണരക്ഷാര്‍ത്ഥം ഓടുകയാണവര്‍.

(ഇത് മനുഷ്യാവസ്ഥയുടെ ഒരു പ്രതീകം കൂടിയാകുന്നു. ഉയര്‍ച്ചയില്‍ നിന്നും താഴേക്കു് ആര്‍ത്തിപൂണ്ട മനുഷ്യരുടെ  വീഴ്ച്ച.)

CUT TO

മുകളിലെ ആദ്യത്തെ പടിയിലേക്കെത്തുന്ന ഗ്ലോബ് (ക്ലോസ് ഷോട്ട്)

പടിക്കെട്ടിലെ ഓടുന്ന ആള്‍ക്കാരുടെ മുകളില്‍ക്കൂടി ചാടിച്ചാടി തെന്നിയിറങ്ങുന്ന ഗ്ലോബ്.

ഭീമാകാരമായ ഗ്ലോബിന്നടിയില്‍പ്പെട്ട് ചതഞ്ഞരയുന്ന ആള്‍ക്കൂട്ടം.

അലറി വിളിക്കുന്നവര്‍.

അവരെ ചതച്ചരച്ചുകൊണ്ട്,

ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഗ്ലോബ് താഴേക്കുരുളുന്നു.

താഴെ വിശാലമായ സമതലത്തിലേക്ക് എത്തിച്ചേരുന്ന ഗ്ലോബ് വേഗം കുറഞ്ഞ്, കുറഞ്ഞ്, ആകാശത്തിന്‍റെ അതിരുകള്‍ക്കടുത്തേക്ക്.

പതുക്കെ ഉരുളുന്ന ഗ്ലോബ്.

ഗ്ലോബ് അവിടെ ഫ്രീസ് ആയി നില്‍ക്കുന്നു.

ഫ്രെയിമില്‍ ഇപ്പോള്‍ തെളിഞ്ഞ നീലാകാശവും ഗ്ലോബും മാത്രം.

ഫ്രെയിമിനു മുകളില്‍ ടൈറ്റില്‍ എഴുതിക്കാണിക്കുന്നു.

‘Humans are not authorized to change the ‘tuning’ of earth.’

END

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *