പുന്നന്‍ പോത്തന്‍റെ ആധികള്‍

വായിച്ചു കേള്‍ക്കാത്ത തിരക്കഥ
January 16, 2019
‘കഥ’..കഴിഞ്ഞ സിനിമകള്‍..
January 16, 2019

പുന്നന്‍ പോത്തന്‍ പണക്കാരനാണ്

പള്ളി പ്രമാണിയാണ്

പൌര പ്രമുഖനാണ്.

ആദായ വകുപ്പിന്‍റെ മുഴുവന്‍ ആദായവും തന്‍റെ കുടുംബത്തിലേക്കെത്തിക്കുന്ന സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.

ഒറ്റ മകള്‍ മേഴ്സി മണിപ്പൂരില്‍കോഴ മെറിറ്റില്‍പഠിക്കുന്നു.

പോത്തന്‍ എന്തിനും, ഏതിനും കോഴ വാങ്ങിക്കും, കൊടുക്കും.

പിന്നെ,

കുന്തിരിക്ക മണമുള്ള അള്‍ത്താരക്കു മുന്‍പില്‍ കുമ്പസാരിക്കും, കുര്‍ബാന കൈക്കൊള്ളും.

ആകാശവും നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്എന്ന ബൈബിള്‍ വചനത്തെ  അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്ന പോത്തന്‍ അതിരുകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

വീടിന്‍റെ കിഴക്കേ നടവഴിയോടു ചേര്‍ന്നു നില്‍ക്കുന്ന തെക്കേമറ്റംകാരുടെ വരിക്ക പ്ലാവ് പോത്തനിന്ന് തലവേദനയായിരിക്കുന്നു.

കോഴയായിക്കിട്ടിയഫോര്‍ വീലറിന്സുഗമമായി കടന്നു വരാന്‍ പ്ലാവ് ഒരു തടസ്സമാകുന്നു.

ബദ്ധ ശത്രുവായ തെക്കേമറ്റത്തെഉണ്ട പാപ്പനോട്പ്ലാവിനെക്കുറിച്ച് പറയാനും പറ്റില്ല.

മകളുടെ കല്യാണംമാടാകോടിയായിനടത്തുമ്പോള്‍ ഒരുപാട്ഫോര്‍ വീലറുകള്‍ഇനിയും വരേണ്ടതുണ്ട്.

പോത്തന്‍ തല പുകഞ്ഞാലോചിച്ചു.

ഇരുപ്പിലും, കിടപ്പിലും, നടപ്പിലും ഒരേ ഒരു  ചിന്ത മാത്രംഎന്താണിതിനൊരു പ്രതിവിധി..?’

പാപ്പനോട് പ്ലാവ് വില പറഞ്ഞു മേടിച്ചാലോ…?

വേണ്ടചിലപ്പോള്‍ മുഖമടച്ചു് ആട്ടു കിട്ടും; പ്രത്യേകിച്ച് തന്‍റെ ആവശ്യമാണന്നറിയുമ്പോള്‍.

ദൌത്യം ഉപേക്ഷിച്ചു.

വീണ്ടും തലപുകഞ്ഞു.

യുറേക്കാ..യുറേക്കാ….!!’ ..കിട്ടിപ്പോയി.

അയാള്‍ വണ്ടി എടുത്തു.

തെങ്ങു കയറ്റക്കാരന്‍ ചെല്ലന്‍റെ വീടിനു മുപില്‍ വണ്ടി നിന്നു.

ഒരിക്കല്‍ തെങ്ങില്‍ നിന്നും വീണ് ഇപ്പോള്‍ പണിയൊന്നും ഇല്ലാതെ പട്ടിണിയും പരിവെട്ടവുമായി കഴിയുന്ന ഇയാള്‍ തന്നെ തനിക്കു പറ്റിയ ആള്‍.

പോത്തന്‍ കാര്യം അവതരിപ്പിച്ചു.

പാപ്പന്‍റെ പുരയിടത്തിലെ സ്ഥിരം തെങ്ങു കയറ്റക്കാരനായിരുന്ന ചെല്ലനോട്‌ ‘തുരിശുചേര്‍ത്തു മരത്തിനെ ഉണക്കുന്ന മാന്ത്രിക വിദ്യ അയാള്‍ രഹസ്യമായി മൊഴിഞ്ഞു.

അഷ്ടാംഗഹൃദയത്തിലെഒരു മരുന്നു കൂട്ട് പറഞ്ഞു കൊടുത്തെന്ന പോലെ സ്വയം അഭിമാനിതനായി പോത്തന്‍ പോക്കറ്റില്‍ നിന്നും ഒരു അഞ്ഞൂറു രൂപ മടക്കി ചെല്ലന്‍റെ കൈ വെള്ളയില്‍ വച്ചു.

ഒന്നും പറയാതെ അയാളെത്തന്നെ ഒരു നിമിഷം നോക്കി ചെല്ലനതു പോക്കറ്റില്‍ തിരുകി. പിന്നെ പോത്തനോട്

വണ്ടി എടുക്ക് സാറേ..”.

കവലയിലെ കീടനാശിനിക്കടയുടെ മുപില്‍ ഫോര്‍ വീലര്‍ ഇരമ്പി നിന്നു.

തുരിശും, അനുസാരികളും വാങ്ങി ചെല്ലന്‍റെ വീടിനു മുന്‍പില്‍ വീണ്ടും ഫോര്‍ വീലറെത്തി.

സാറിരിഎന്നു പറഞ്ഞു് അകത്തേക്കു പോയ ചെല്ലന്‍ ഒരു ചെറിയ കുപ്പിയില്‍ കലക്കിയെടുത്ത കൊഴുത്ത ദ്രാവകവുമായി പുറത്തേക്കു്.

ദ്രാവകം പോത്തനു നേരെ നീട്ടി ചെല്ലന്‍ ദേഷ്യത്തോടെ, വേറൊരു ഭാവത്തില്‍

ആദ്യം ഇതു തന്‍റെ പുന്നാര മോള്‍ക്ക്കുറച്ചൊഴിച്ചു കൊടുക്ക്‌..നിന്നുണങ്ങട്ടെ…,എന്നിട്ടാകാം മരത്തിന്”.

ഒരു ഞെട്ടലോടെ അത് കേട്ട് ചെല്ലനു നേര്‍ക്ക്തിരിഞ്ഞ പോത്തനോട് അയാള്‍

എടോ..സാറെ, ഇത്രേം പഠിച്ചു വിവരോം വിദ്യാഭ്യാസോം ഉള്ള വല്യ ആളല്ലേ താന്‍..? തനിക്കറിഞ്ഞു കൂടെ ഒരു മരത്തിനും ജീവനുണ്ടന്ന്..?

ഇറങ്ങെടോ എന്‍റെ മുറ്റത്തൂന്നു്…,ഇന്നാ തന്‍റെ അഞ്ഞൂറുഉലുവാ’… ഒരു വല്യ പണക്കാരന്‍ വന്നിരിക്കുന്നു.. ഫൂ…”

അയാള്‍ നോട്ട് പോത്തനു നേര്‍ക്കിട്ടു കൊടുക്കുന്നു.

മുഖത്തടി കിട്ടിയപോലെ പോത്തന്‍..

വെറും ഒരു തെങ്ങു കയറ്റക്കാരനായ ചെല്ലന്‍റെ മുന്‍പില്‍ ഒന്നു മല്ലാതായ അയാള്‍ ഇളിഭ്യനായി തന്‍റെ ഫോര്‍ വീലറില്‍ക്കയറി തിരിഞ്ഞു നോക്കാതെ പരമാവധി വേഗതയില്‍ മുന്നോട്ടു കുതിച്ചു.

Joshy Mangalath
Joshy Mangalath
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *